24 Mar 2013

കണ്‍പീലി



കവിളില്‍ വീണ കണ്‍പീലി എടുത്തുകൊടുത്തപ്പോള്‍, ചുരുട്ടിപിടിച്ച കൈയ്യിന്‍ മീതെ അതു വച്ചു കണ്ണടച്ചൂതിക്കൊണ്ടവള്‍ പ്രാര്‍ഥിച്ചു “ജീവിതകാലമത്രയും ഞാന്‍ നിന്‍റെയൊപ്പമാകട്ടെ!” അവന്‍ പൊട്ടിച്ചിരിച്ചു.. അവള്‍ പരിഭവം കൊണ്ടു...

ശുഭ്രവസ്ത്രധാരിണിയായ്‌ പള്ളിയില്‍ നിന്നിറങ്ങി അവള്‍ കയറിയ അലങ്കരിച്ച വാഹനം അകലേക്കു മറഞ്ഞപ്പോള്‍, കണ്ണില്‍, ഉരുണ്ടുകൂടിയ കണ്ണുനീര്‍തുള്ളികള്‍ക്കൊപ്പം എന്തോ തടയുന്നതു പോലെ അവനു തോന്നി. തിരഞ്ഞപ്പോള്‍, അണിവിരലിന്‍തുമ്പത്ത്, കണ്‍പീലി!! കണ്ണീര്‍ചാലുകള്‍ക്കു നടുവില്‍, ഒരു ചിരി പൂര്‍ണമായ്‌ വിരിഞ്ഞു..

3 comments:

  1. കയ്യിനു മീതെ വെച്ച കണ്പീലി വിരലിന്‍ തുമ്പത്തായപ്പോള്‍

    ReplyDelete
  2. enthae cheru vakukalil othikazhanjathu....it was a good start..

    ReplyDelete