അഹം

ചട്ടിത്തലയില്‍ വരച്ച പൊട്ടക്കണ്ണിലെ ഇരുട്ട് കണ്ടു മടുത്തപ്പോള്‍ ഞാനവിടെ പാടങ്ങള്‍ വരച്ചു. ചാമരം വീശാന്‍ നെല്‍ക്കതിരുകളെ ഏല്‍പിച്ചു ഞാനവിടുത്തെ രാജ്ഞിയായി.
പക്ഷെ തടുക്കാനാവാത്ത സത്യത്തിന്‍റെ വെളിച്ചം കണ്ണിലേക്ക് തുളച്ചു കയറിയപ്പോളാണ് ഞാന്‍ തിരിച്ചറിഞ്ഞത്, നികത്തിയ പാടത്തിന്‍റെയും കരിഞ്ഞ കതിരുകളുടെയും ഓര്‍മ്മകള്‍ ഒക്കത്തടുക്കി പിടിച്ചു നില്‍ക്കുന്ന കാലഹരണപ്പെട്ട ഒരു കാവല്‍ക്കാരി മാത്രമാണ് ഞാനെന്ന്..

No comments:

Post a Comment