29 Sept 2013

വ്യര്‍ത്ഥം













നനുത്ത പുല്ലില്‍ മാനം നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ സ്വതന്ത്രയാണെന്ന തോന്നല്‍ ഉണ്ടായിരുന്നു എനിക്ക്.

കണ്മഷി മാഞ്ഞു ചുമന്നു പോയൊരാകാശത്തിന്‍റെ നിറം പിന്നെയും കറുപ്പാകുമെന്നു സങ്കല്‍പ്പിച്ചു ഞാന്‍.

കുറുകെ നീണ്ടു കിടന്ന ഒരു നരച്ച മേഘക്കീര്‍ ആകാശഗംഗയാണെന്നു തോന്നി.

ഇരുട്ടിന്‍റെ പല പാളികള്‍ക്കു മീതെ വെളിച്ചം മിന്നിച്ചു പറന്നു പോയൊരു വിമാനത്തെ നോക്കി വാല്‍നക്ഷത്രമെന്നെണ്ണി. ഒപ്പം, പിറക്കില്ലെന്നുറപ്പുള്ളൊരാഗ്രഹവും ചൊല്ലി.


മനസ്സ് കാടു കയറി തുടങ്ങിയപ്പോള്‍, അശ്രാന്തപരിശ്രമികളായ ഒരു പറ്റം കൊതുകുകള്‍ വേണ്ടി വന്നു സങ്കല്‍പ്പങ്ങള്‍ അല്‍പായുസ്സുകളാണെന്ന് ഓര്‍മിപ്പിച്ചു തരാന്‍.

1 comment:

  1. സങ്കല്പലോകമല്ലീയുലകം!

    ReplyDelete