വലതുകൈ കൊണ്ട് കാട്ടുതീയുടെ വിശപ്പിലേക്ക് കരിയിലകള്‍ വാരി ഇട്ടു കൊടുക്കുമ്പോള്‍ തലക്കുള്ളിലൊരു വല്ലാത്ത കാറ്റായിരുന്നു.
ചുടുകാറ്റിന്‍റെ ഗതിവേഗങ്ങള്‍ക്കൊപ്പിച്ചു എന്‍റെ ഉന്മാദങ്ങളുടെ മീതെ തീ പടര്‍ന്നുലഞ്ഞു കയറി . നെഞ്ചിലെ കിതപ്പുകളുയര്‍ന്നു താഴുന്ന താളത്തില്‍ പിന്നെയും പിന്നെയും കരിയിലകള്‍ വീണെരിഞ്ഞു തീര്‍ന്നു കൊണ്ടിരുന്നു.
അഗ്നിയുടെ വേരുകളില്‍ നിന്നുയരുന്ന ആവേശങ്ങളിലേക്ക് ഞാനെറിഞ്ഞു കൊടുത്ത ജന്മങ്ങളുടെ വാര്‍ദ്ധക്യം, ഞെട്ടിയെരിയുന്ന ശബ്ദങ്ങളില്‍ എന്നെ ശപിച്ചപ്പോള്‍, ഉച്ചത്തിലായിരുന്ന എന്‍റെ മിടിപ്പുകള്‍ അവയെ മുക്കി കളഞ്ഞു. നെറ്റിയില്‍ നിന്നു വഴി പിരിഞ്ഞൊഴുകിയ വിയര്‍പ്പുചാലുകള്‍ താഴേക്കു താഴെക്കൊഴുകി പിന്നെയേതൊക്കെയോ തീരങ്ങളില്‍ ചെന്നു
തണുത്തു ...
നിനച്ചിരിക്കാതെ ചതിക്കപ്പെട്ടതിന്‍റെ വേദനകള്‍ പൊള്ളിയമരുന്നതിനിടയില്‍ പ്രാകിയെറിഞ്ഞ വാക്കുകളെന്തായിരുന്നുവെന്നു പിന്നീട് ചാരക്കൂനയില്‍ തിരയുന്നതിനിടയിലാണ്, യൌവനം തീരാതെ വെന്തെരിഞ്ഞ ഒരു പ്രണയത്തിന്‍റെ ഗന്ധം അതില്‍ നിന്നു പൊങ്ങി വന്നെന്‍റെ ഉച്ച്വാസങ്ങളില്‍ കലര്‍ന്നത്. ഞെട്ടിമാറി ഞാന്‍ പുറകിലൊതുക്കിച്ചുരുട്ടിപ്പിടിച്ചിരുന്ന എന്‍റെ ഇടതു കൈ തുറന്നു നോക്കി. അതിലെന്‍റെ അപ്പൂപ്പന്‍താടി ഇല്ലായിരുന്നു.
ചുടുകാറ്റിന്‍റെ ഗതിവേഗങ്ങള്‍ക്കൊപ്പിച്ചു എന്‍റെ ഉന്മാദങ്ങളുടെ മീതെ തീ പടര്‍ന്നുലഞ്ഞു കയറി . നെഞ്ചിലെ കിതപ്പുകളുയര്‍ന്നു താഴുന്ന താളത്തില്‍ പിന്നെയും പിന്നെയും കരിയിലകള്‍ വീണെരിഞ്ഞു തീര്‍ന്നു കൊണ്ടിരുന്നു.
അഗ്നിയുടെ വേരുകളില്‍ നിന്നുയരുന്ന ആവേശങ്ങളിലേക്ക് ഞാനെറിഞ്ഞു കൊടുത്ത ജന്മങ്ങളുടെ വാര്‍ദ്ധക്യം, ഞെട്ടിയെരിയുന്ന ശബ്ദങ്ങളില്‍ എന്നെ ശപിച്ചപ്പോള്‍, ഉച്ചത്തിലായിരുന്ന എന്‍റെ മിടിപ്പുകള്‍ അവയെ മുക്കി കളഞ്ഞു. നെറ്റിയില്‍ നിന്നു വഴി പിരിഞ്ഞൊഴുകിയ വിയര്‍പ്പുചാലുകള്‍ താഴേക്കു താഴെക്കൊഴുകി പിന്നെയേതൊക്കെയോ തീരങ്ങളില്‍ ചെന്നു
തണുത്തു ...
This comment has been removed by the author.
ReplyDeleteMy first thought was title lum ayi match ano story...
ReplyDeletepakshae kurachu kazhinju pidi kitti..oru pdu kadu keri chithichale ..ee cheru story yude ullporul manasilakkukayullu..
kollam..:)
അപ്പോഴേയ്ക്കും അപ്പൂപ്പന്‍താടി പറന്നുപോയിരുന്നു
ReplyDeleteന്ഷ്ട്ട നൊമ്പരങ്ങളുടെ അവിഹിതങ്ങൾ ... നന്നായി എഴുതി
ReplyDeletenice one
ReplyDelete