ഓര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുകയാണ്. തട്ടി മറിഞ്ഞു പോയ മഷിക്കുപ്പി പോലെ കാലം പരന്നൊഴുകുന്നു പിന്നില്‍. ഒന്നിനും പിടി കൊടുക്കാതെ ഇങ്ങനെ കിടക്കാനൊരു സുഖമുണ്ട്. പുതപ്പിച്ചിരിക്കുന്ന ഈ വെള്ളത്തുണിയുടെ ഊടും പാവും പോലും വേലികള്‍ തീര്‍ക്കുന്നില്ല. നെയ്ത്തിനിടയിലെ ദ്വാരങ്ങള്‍ പോലും വേണ്ട ഊര്‍ന്നൊഴുകിയിറങ്ങാന്‍. ഒറ്റ നിമിഷം കൊണ്ടാണ് പൊട്ടിത്തെറിച്ചത് ഒരായുസ്സിന്‍റെ ബന്ധനങ്ങള്‍! അയാള്‍ക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി!
16 Apr 2012
6 Jan 2012
കണ്ണട ചരിതം
കണ്ണടച്ചിരുട്ടാക്കാന്‍ കഴിവുള്ളവരുടെ നാടാണിത്. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചകളെ കണ്ടില്ലെന്നു നടിക്കാനും നമ്മുക്കറിയാം. ഇരുട്ടില്‍ മുങ്ങിത്തപ്പിയും അത് ചൂണ്ടി കാണിക്കുന്നവര്‍ക്കു നേരെ ഇളിഭ്യച്ചിരിയെറിഞ്ഞും നടക്കുന്ന ഒരു ജനതതിയെ പ്രബുധരാക്കുക, എന്ന ശ്രേഷ്ഠവും 100% സത്യസന്ധവുമായ ലക്ഷ്യത്തോടെയാണ്, ഇവിടുത്തെ മാധ്യമപ്പട വര്‍ത്തിക്കുന്നത് എന്നത് സംശയരഹിതമായ കാര്യമാണ്. അതുകൊണ്ടാണല്ലോ, കേരളത്തിലെ ഏറ്റവും പ്രചാരമുള്ളത് എന്ന് അവകാശപ്പെടുന്ന ഒരു ദിനപ്പത്രം, ഒരു കണ്ണട പോയ കാര്യം ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്!
Subscribe to:
Posts (Atom)